25 December 2008

ഗിനിയില്‍ അധികാര അട്ടിമറി


പ്രസിന്‍ഡന്റ് ലാന്‍സാനാ കോണ്ടേയുടെ മരണത്തെതുടര്‍ന്ന് പടിഞ്ഞാറെ ആഫിക്കന്‍ രാജ്യമായ ഗിനിയായില്‍ പട്ടാളം ഭരണം പിടിച്ചടക്കി
ഡിസംബര്‍ 22 നാണ് പ്രസിഡന്റ് ലാന്‍സാന കോണ്ടെ അന്തരിച്ചത്. നീണ്ട 24 വര്‍ഷക്കാലം ഈ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഈ രാജ്യത്തെ കുട്ടിച്ചോറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മഹാനാണ്
തിങ്കളാഴ്ച കോണ്ടേയുടെ മരണത്തെതുടര്‍ന്ന് ഗവണ്‍‌മെന്റും ഭരണഘടനയും പിരിച്ചുവിട്ടതായി പട്ടാളം പ്രഖ്യാപിച്ചു. ചൊവാഴ്ചയും ബുധനാഴ്ചയും രാജ്യത്തെ കട കമ്പോളങ്ങളും പ്രധാന വ്യാപര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.ബാങ്കുകളും മറ്റു ഗവണ്‍‌മെന്റു ഓഫീസുകളും ഇന്ന് തുറന്നുപ്രവര്‍ത്തിക്കണമെന്ന് പട്ടാളം ആഹ്വാനം ചെയ്തതനുസരിച്ച് പൊതു അവധിയായിട്ടും ഇന്ന് ഓഫീസില്‍.
ഇന്നലെ എന്റെ അപ്പാര്‍ട്ട്മെന്റ് പരിസരത്ത് ഇവര്‍ പഴം വില്‍ക്കാന്‍ വന്നപ്പോള്‍ എടുത്ത ചിത്രം

17 December 2008

പച്ചപ്പില്‍ ഒളിക്കുന്നവര്‍

പച്ചപ്പില്‍ ഒളിച്ചിരിക്കുന്നവര്‍...മറ്റൊരു ആഫ്രിക്കന്‍ ചിത്രം കൂടി

12 December 2008

സ്വകാര്യതയിലേക്കുള്ള ഒരു എത്തിനോട്ടം

അപ്പേര്‍ച്ചര്‍ : 3.5
ഫോക്കല്‍ ലെങ്ത് : 72 എം എം
എക്സ്പോഷര്‍ : 1/1000 സെക്കന്റ്

2008 ലെ മികച്ച 5 ചിത്രങ്ങള്‍ ദാ ഇവിടെ


09 December 2008

മിസ്സ് ഗിനിയ 2008

2008 നവംബര്‍ 28 ന് നടന്ന മിസ്സ് ഗിനിയ 2008 മത്സരവേദിയില്‍ നിന്നും ഒരു ചിത്രം. ഫോട്ടോഗ്രാഫി അനുവദനീയമല്ലാതിരുന്നതിനാല്‍ ആരും കാണാതെയാണ് ചിത്രങ്ങള്‍ എടുത്തത്. കൂടാതെ വേദിയില്‍ വേണ്ടത്ര ലൈറ്റ് ഇല്ലാതിരുന്നതും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിച്ചിട്ടുണ്ട്. കൂടിയ ISO യില്‍ കൂ‍ടുതല്‍ നോയ്സ് എന്ന തത്വമാണ് എന്റെ ക്യാമറയുടേത്. അതുകൊണ്ടു തന്നെ ISO 200 ല്‍ കൂടുതല്‍ കൂ‍ട്ടാന്‍ സാധിച്ചില്ല. മിസ്സ് ഗിനി 2008 ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തുമാത്ത ആന്‍ ന്റെ ചിത്രമ വളരെ ബ്ലര്‍ ആയാണു കിട്ടിയത്. അതുകൊണ്ട് ആ ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യുന്നില്ല. എങ്കിലും കാണണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ മിസ്സ് ഗിനി 2008 ന്റെ ചിത്രമുള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍കൂടി കാണാം . ക്വാളിറ്റി കുറവായിട്ടും ഈ ചിത്രം അപ്‌‌ലോഡ് ചെയ്യുന്നത് ഈ വികസ്വരരാജ്യത്തും ഇതുപോലുള്ള മത്സരങ്ങള്‍ നടക്കുന്നുണ്ട് എന്നറിയിക്കാന്‍ മാത്രം

02 December 2008

മൂന്നുപന്തുകള്‍

അപ്പേര്‍ച്ചര്‍ : 8
ഷട്ടര്‍ സ്പീഡ് : 1/500 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 24 എം എം
ഐ.എസ്.ഒ : 80

24 November 2008

വിരുന്നുകാരി

ജാലകത്തിലെ വിരുന്നുകാരി.വിന്‍ഡോ ഗ്ലാസിലൂടെ എടുത്തതുകൊണ്ട് ചിത്രം ഷാര്‍പ്പല്ല. അടുത്ത വീട്ടുകാ‍രന്‍ അയാളുടെ വീടിന് മഞ്ഞ പെയിന്റ് അടിച്ചതുകൊണ്ട് നല്ലൊരു ബാക്ക്ഗ്രൌണ്ടും കിട്ടി :)

17 November 2008

സ്ഥലം വില്‍പ്പനയ്ക്ക്



അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ്: 1/100 സെക്കന്റ്
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 72 എം എം

10 November 2008

മൂവന്തിതാഴ്വരയില്‍

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു Silhouette പരീക്ഷണം

03 November 2008

നിറം മാറുന്നവര്‍

ദാ ഈ പോസു മതിയോ?

27 October 2008

ദൈവത്തിന്റെ പാലം Pont de Dieu

ഒരു ചെറിയ വെള്ളച്ചാട്ടത്തിനൂകുറുകെ സ്ഥിതിചെയ്യുന്ന പ്രകൃതി നിര്‍മ്മിതമായ ഈ പാലം Pont de Dieu എന്നാണറിയപ്പെടുന്നത്. Pont de Dieu എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റെപാലം എന്നാണ്. പ്രകൃതിയുടെ മറ്റൊരു പാലം ദാ ഇവിടെ

20 October 2008

ഇമ്മിണി വെല്ല്യ ഒന്ന്


പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ 5000 ന്റെ കറന്‍സിയും ഒരു അമേരിക്കന്‍ ഡോളറുമാണ് ചിത്രത്തില്‍ കാണുന്നത്. ഒരു അമേരിക്കന്‍ ഡോളറും 5000 ഫ്രാങ്കും തമ്മില്‍ എന്തു ബന്ധം എന്നാണോ ആലോചിക്കുന്നത്? അമേരിക്കയുടെ ഈ ഒന്ന് ഒരു ഇമ്മിണി വെല്ല്യ ഒരൊന്നാണ്. അതായത് USD 1 = GNF 5100 ഇതാണ് ഇപ്പോഴത്തേ റേറ്റ്. കഴിഞ്ഞ വര്‍ഷം ഇത് 6700 വരെ എത്തിയിരുന്നു. എന്നുവെച്ചാല്‍ ഒരു ഡോളര്‍ കൊടുത്താല്‍ നിങ്ങള്‍ക്ക് 6700 ഗിനി ഫ്രാങ്ക് കിട്ടുമായിരുന്നു. ചുരുക്കത്തില്‍ കുറച്ചു ഡോളര്‍ മാറ്റിയാല്‍ നിങ്ങള്‍ക്കും ഒരു ലക്ഷാധിപതിയാവാം!!!
കറന്‍സിക്കു വിലയില്ലാത്തതുകൊണ്ടു തന്നെ ഒരു കെട്ട് കാശുകൊണ്ടുപോയാലേ എന്തെങ്കിലും വാങ്ങുവാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം മാത്രമാണ് സെന്‍‌ട്രല്‍ ബാങ്ക് 10000 ന്റെ കറസി അച്ചടിക്കാന്‍ ആരംഭിച്ചത്. 50,100,500,1000,5000,10000 ഇവയാണ് ഇപ്പോള്‍ നിലവിലുള്ള കറന്‍സികള്‍.
ഇനി പറയൂ, ഈ ഒന്ന് ഒരു ഇമ്മിണി വെല്ല്യ ഒരൊന്നുതന്നെയല്ലേ


13 October 2008

മഞ്ഞുപെയ്യും രാവില്‍

മഞ്ഞുപെയ്യുന്ന ഒരു സുപ്രഭാതം. ആഫ്രിക്കയിലെ ദളബ എന്ന സ്ഥലത്തുനിന്നൊരു ദൃശ്യം

05 October 2008

നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം

24 September 2008

കൂണ്‍


16 September 2008

ആന്റിന


..

08 September 2008

പൂവേ പൊലി പൂവേ







..

01 September 2008

താരാട്ടുപാടിയാലേ ഉറങ്ങാറുള്ളൂ

..

20 August 2008

ബ്രേക്ക്ഫാസ്റ്റ്

12 August 2008

കറുപ്പും വെളുപ്പും

31 July 2008

വൈകീട്ടെന്താ പരിപാടി


ഒരു ചെറിയ Bokeh പരീക്ഷണം

23 July 2008

ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍

ഇതാ ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍!!!ഇവിടെ ഇതുപോലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ കാണാന്‍ സാധിക്കും.ടാക്സി സര്‍വ്വീസ് നടത്തുന്നവര്‍ക്കാണ് ഇതു കൂടുതല്‍ ഉപകാ‍രപ്രദം. കൂടുതല്‍ ടാക്സികളും കൊല്ലങ്ങളോളം പഴക്കമുള്ളതാണ്. വണ്ടികള്‍ക്ക് പെട്രോള്‍ടാങ്കൊന്നുമുണ്ടാവില്ല. അതിനുപകരം ഒരു പ്ലാസ്റ്റിക്കിന്റെ ജഗ് ആയിരിക്കും!!!. പെട്രോള്‍ തീര്‍ന്നാല്‍ ഈ മിനി സ്റ്റേഷനില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ജഗ്ഗിലൊഴിച്ച് യാത്ര തുടരും!!!

14 July 2008

തുമ്പിപ്പെണ്ണേ വാ വാ


01 July 2008

കുഞ്ഞേ നിനക്കുവേണ്ടി




24 June 2008

അകലെ അകലെ നീലാകാശം


13 June 2008

വിശപ്പ്

ഇന്നത്തെ ഉച്ചഭക്ഷണം ഈ ഉരുളക്കിഴങ്ങു തന്നെ

29 May 2008

ഡുബ്രേക്കാ വെള്ളച്ചാട്ടം

ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുവെള്ളച്ചാട്ടമാണ് ഡുബ്രേക്കാ വാട്ടര്‍ഫാള്‍സ്. പ്രധാനറോഡില്‍ നിന്നും മണ്ണിട്ട റോഡിലൂടെ ഏതാണ്ട് മൂന്നുകിലോമീറ്ററോളം കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചൂകൊണ്ട് ഭക്ഷണംകഴിക്കാന്‍ ഒരു ചെറിയ ഭക്ഷണശാലയും ഇതിനോട് ചേര്‍ന്നു തന്നെയുണ്ട്. കൂടാതെ അപകടം കൂടാതെ മുകളില്‍നിന്നും കുത്തനെപതിക്കുന്ന വെള്ളത്തിന്റെ ചോട്ടിലിരുന്ന് കുളിക്കാനും ഇവിടെ സാധിക്കും. നീന്തലറിയാവുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗത്ത് നീന്താനും കഴിയും.

ഇതു കഴിഞ്ഞ മഴക്കാലത്തു ഒക്‌ടോബറില്‍ എടുത്ത ചിത്രം
ഇത് മഴയൊക്കെ മാറി നവം‌ബര്‍മാസത്തില്‍ എടുത്ത പടം

ഒരുവഴിക്ക് പോകല്ലേ..ഇതും കൂടി ഇരുന്നോട്ടെ


വെള്ളച്ചാട്ടത്തിനോടു ചേര്‍ന്നുള്ള ഭക്ഷണശാല


ആ പ്രദേശത്തുകണ്ട ഒരു വീട്. ഇവിടെ എല്ലാ വീടുകളും ഇതുപോലെ തന്നെ

ഇവന്‍ ആളുപുലിയാണുകെട്ടാ....ആ പാമ്പിന്റെ അടുത്തുനിക്കാനുള്ള ധൈര്യം പോലും എനിക്കില്ല..പോകുന്ന വഴിക്ക് കണ്ടതാ ഇവനെ

ഈ ഗെഡി എന്താ അവിടെ ചെയ്യുന്നേന്ന് അറിയില്ല. ഞങ്ങളെ കണ്ടപ്പോ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു

16 May 2008

ഒരു നാള്‍ ഞാനും ചേട്ടനെപോലെ...

30 April 2008

ആഫ്രിക്കന്‍ സംഗീതസായാഹ്നം

സംഗീതവും ഡാന്‍സും ഫുട്ബോളും ആഫ്രിക്കന്‍സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. വീട്ടിലെ റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളേയും, സൂപികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെ ഫുട്ബോള്‍ കളിക്കുന്നവരേയും എവിടേയും കാണാം.കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന ഒരു സംഗീതപരിപാടിയിലെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍.ആഫ്രിക്കന്‍ സംഗീതോപകരണങ്ങളുടെ ആ ശബ്ദമാധുര്യം ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.കൂടാതെ ഓരോ കലാകാരന്മാരുടേയും വേഷവിധാനങ്ങളും ശ്രദ്ധേയം തന്നെ. സ്‌റ്റേജില്‍ വെളിച്ചം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ ബ്ലര്‍ ആയിട്ടുണ്ട്.





















18 April 2008

പുലിവരുന്നേയ് പുലി

കുറച്ചു നാളായി ഈ പുലിത്തോലിന്റെ പടം ക്യാമറയില്‍ ആക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ ഇവിടെ എന്തിന്റെയെങ്കിലും പടം എടുക്കണമെന്നുണ്ടെങ്കില്‍ അവര്‍ പണം ആവശ്യപ്പെടും. നമ്മളിതൊക്കെ ക്യാമറയിലാക്കി കാശുണ്ടാക്കുന്നു എന്നാണ് ഇവിടെയുള്ളവരുടെ ധാരണ.അതുകൊണ്ടാണ് ഇവര്‍ പണം ആവശ്യപ്പെടുന്നതും. കമയണ്‍ എന്നുപേരുള്ള ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന പുലിത്തോലുകളാണിവ. ഹോട്ടലിന്റെപരിസരത്തായതുകൊണ്ട് അനവധി യൂറോപ്യന്‍സും മറ്റു വിദേശികളും ഇതെല്ലാം വാങ്ങുകയും ചെയ്യും.അങ്ങിനെ ഈ പുലിത്തോലിന്റെ പടം പിടിക്കാന്‍ ഞാന്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആറുമണിയായപ്പോള്‍ ഈ കച്ചവടക്കാരുടെ അടുത്തെത്തി

"ബോണ്‍സ്വാര്‍ മൊനാമി "
"ബോണ്‍സ്വാര്‍"“ സവാ ? “
“ ഉയി സവാ..”

"ചേട്ടാ, ഈ പുലിത്തോലൊക്കെ ഒറിജിനല്‍ തന്നെയാണോ? അതോ കുന്നംകുളം മോഡല്‍ ആണോ?"
" ഗെഡ്യേ, ഇത് നല്ല അസ്സല്‍ ഒറിജിനലാട്ടാ..ഇത് നമ്മുടെ അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങ്യ കച്ചോടാ...നല്ല പത്തരമാറ്റ് തെളക്കൊള്ള തോലേ ഞങ്ങളു വിക്കൂ..ദേ ഈ തോലുമേക്ക് നോക്ക്യേ,,കണ്ടില്ലെ അവന്റെ നഖങ്ങള്‍ "
"നഖൊക്കെ കണ്ടു..ഇതൊക്കെ ഇതില്‍ തുന്നിച്ചേര്‍ത്തതാണാവൊ..""എന്റിഷ്ടാ, നീ വിശ്വാസല്ലെങ്കീ വാങ്ങണ്ടട്ടാ. ഇമ്മക്ക് നല്ല അസ്സല്‍ യൂറോപ്യന്‍ കസ്റ്റമേഴ്സ് ഉണ്ട്..അവരാകുമ്പോ ചോദിക്കണ കാശും തന്നോളും"
" വിശ്വാസക്കുറവോണ്ടല്ലടേയ് മച്ചൂ..അപ്പോ പറ..യെന്തു വേണം ഈ തോലിന്?"
" ദാ ഇതു കണ്ടോ, ഇതേ, അഞ്ചാറുവയസ്സുള്ള ഒരു പുപ്പുലീടെ തോലാ...ഒരു മൂന്നര മില്ല്യണ്‍ തന്നാ മതി"
" മൂന്നര മില്ല്യണോ? ഏയ്..അതു വളരെ കൂടുതലാ"
" യെന്നാ നീ എന്തു തരും?"
" അതേ, പുലിച്ചേട്ടാ, എനിക്കീ പുലിത്തോലിന്റെ വിലയൊന്നും അറിഞ്ഞൂടാ...പിന്നെ ഇത് എന്റെ ഒരു സുഹൃത്തിനുവേണ്ടിയാ..അവന് പുലിത്തോലിന്റെ ബിസിനസ്സാ..ഇന്ത്യേല്...ഞനൊരു കാര്യം ചെയ്യാം. ഇതിന്റെ കുറച്ചു ഫോട്ടോസ് എടുത്ത് അവനയച്ചുകൊടുക്കാം. അവനാവുമ്പോ ഒറിജിനലേത്, ഡ്യൂപ്ലിയേതെന്നൊക്കെ അറിയാനുംപറ്റും.പിന്നെ കാശിന്റെ കാര്യം അവനോട് ചോദിച്ചിട്ട് പറയേം ചെയ്യാം. എന്താ?"
"എന്നാ അങ്ങിനെ ചെയ്യ്...ദാ ഈ തോലിന്റെയൊക്കെ ഫോട്ടോയെടുത്തോ. ആ നഖത്തിന്റെ ഫോട്ടോയും കൂടി എടുത്തോ.അതുകാണുമ്പോ മനസ്സിലായിക്കോളും ഇതു നല്ല ഒറിജിനലാന്ന്.ഡാ ചെക്കാ, നീയാ പുലിത്തോലഴിച്ച് ഒന്നു പടം പിടിക്കാവുന്ന പരുവത്തില്‍ ഒന്നു പിടിച്ചുകൊടുത്തേ“
“മേഴ്സി അണ്ണാ..”
ക്ലിക്ക്...ക്ലിക്ക്...ക്ലിക്ക്
ഇനീയീ ഭാഗത്തേക്കില്ലാ..ഹാവൂ..





ദാ അവന്റെ ഒരു ക്ലോസപ്പ്. പടം എടുത്തപ്പോ ഇത്തിരി ചരിഞ്ഞുപോയി
കെടക്കണ കെടപ്പ് കണ്ടാ...
വമ്പിച്ച ആദായ വില്‍പ്പന..വരുവിന്‍ വാങ്ങുവിന്‍


ഈ നഖംകൊണ്ടൊരു മാന്തു കിട്ടിയാല്‍...എന്റമ്മോ







11 April 2008

സ്വപ്നം കാണുവതാരേ...


08 April 2008

ഒരു ഗ്രാമക്കാഴ്ച


28 March 2008

ചില മീന്‍പിടുത്ത പടങ്ങള്‍







ചിത്രങ്ങളില്‍ ക്ലിക്കൂ..വലുതായി കാണാം




Blog Widget by LinkWithin